റേഷൻ കടകൾ ഇന്ന് തുറക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 07:57 AM  |  

Last Updated: 27th March 2022 07:57 AM  |   A+A-   |  

ration shops in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും. നാളെയും മറ്റന്നാളും അഖിലേന്ത്യാ പണിമുടക്കു നടക്കുന്നതിനാൽ റേഷൻ വിതരണം തടസപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഇന്ന് റേഷൻ കടകൾ തുറക്കുന്നത്. 

മാർച്ച് 28, 29 തിയതികളിൽ വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയാതെവന്നേക്കാമെന്നും റേഷൻ വിതരണത്തിന്റെ തോത് എല്ലാ മാസത്തെയും പോലെ എത്താൻ പ്രയാസമായി വന്നേക്കാമെന്ന് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ 2022 മാർച്ച് 27ന് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിട്ടു.