പണിമുടക്ക് ദിവസങ്ങളില്‍ ട്രഷറി തുറന്ന് പ്രവര്‍ത്തിക്കും; ധനമന്ത്രി

ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന്‌രാത്രി 12ന് ആരംഭിക്കും. ചൊവ്വ രാത്രി 12 വരെയാണ് പണിമുടക്ക്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ ട്രഷറി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ധനവകുപ്പ് മന്ത്രി കെഎന്‍  ബാലഗോപാല്‍. 'രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഞായര്‍ രാത്രി 12ന് ആരംഭിക്കും. ചൊവ്വ രാത്രി 12 വരെയാണ് പണിമുടക്ക്.

ദേശീയ പണിമുടക്കില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി. 

വാണിജ്യവ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുന്നതുകൊണ്ട് കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികളായ ആര്‍. ചന്ദ്രശേഖരന്‍, എളമരം കരീം എം.പി., കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കൊച്ചി റിഫൈനറിയില്‍ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേരള ഹൈക്കോടതി പുനഃപരിശോധിക്കണം. റിഫൈനറി തൊഴിലാളികള്‍ പണിമുടക്കില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അവര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com