കാറിനു നേരെ കുതിച്ചുപാഞ്ഞടുത്ത് കാട്ടാന; അലറിക്കരഞ്ഞ് കുട്ടികള്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th March 2022 09:25 AM  |  

Last Updated: 28th March 2022 09:25 AM  |   A+A-   |  

elephant attack

വീഡിയോ ദൃശ്യം

 

കല്‍പ്പറ്റ: ഇരുട്ടില്‍ നിന്നും കാറിന് നേരെ കുതിച്ചുപാഞ്ഞെത്തിയ കാട്ടാനയുടെ മുന്നില്‍ നിന്നും കാര്‍യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പേര്യ 34-ലെ നസീമ എസ്‌റ്റേറ്റ് മാനേജര്‍ സുകന്യഭവനില്‍ പി ടി നിധീഷ് സഞ്ചരിച്ച കാറിന് മുന്നിലേക്കാണ് കാട്ടാന രോഷത്തോടെ കുതിച്ചുപാഞ്ഞെത്തിയത്. ശനിയാഴ്ച രാത്രി 10.40ഓടെ അപ്പപ്പാറ പാര്‍സിമുക്കില്‍ വെച്ചായിരുന്നു സംഭവം.

അപ്പപ്പാറ നാഗമനയിലെ സുഹൃത്ത് ശ്രീജേഷിന്റെ വീട്ടിലെത്തി മടങ്ങുകയായിരുന്നു നിധീഷ്. വീട്ടിലേക്ക് തിരികെവരുമ്പോള്‍ നാട്ടുകാരിയായ ആക്കൊല്ലിക്കുന്ന് അങ്കണവാടി ഹെല്‍പ്പര്‍ വിനിതയും ഇവരുടെ ചെറിയ രണ്ടുകുട്ടികളും കാറില്‍ കയറിയിരുന്നു. ഇവരെ ആക്കൊല്ലിക്കുന്നിലെ വീടിനു സമീപം ഇറക്കാന്‍ പോയപ്പോഴാണ് ആനയുടെ മുന്നിലകപ്പെട്ടത്.

കാറിനെ ലക്ഷ്യമാക്കി രണ്ടുതവണ കാട്ടാന പാഞ്ഞടുത്തെങ്കിലും ആക്രമിക്കാതെ തിരിഞ്ഞുപോകുകയായിരുന്നു. ആന കുതിച്ചെത്തിയത് കണ്ടതോടെ കാറിലുണ്ടായിരുന്ന കുട്ടികള്‍ അലറിക്കരഞ്ഞു. നിധീഷ് ഇവരെ ആശ്വസിപ്പിച്ചു. കാറില്‍ ഘടിപ്പിച്ച ക്യാമറയിലാണ് ആനയുടെ വീഡിയോ ദൃശ്യം പതിഞ്ഞത്. ജനവാസകേന്ദ്രമായ ഇവിടെ കാട്ടാനയുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിധീഷ പറഞ്ഞു.