മലയാളി യുവാവ് ഷാർജയിൽ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 07:38 PM  |  

Last Updated: 04th May 2022 07:38 PM  |   A+A-   |  

drowned to death

പ്രതീകാത്മക ചിത്രം

 

ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ ഞമനങ്ങാട് പരേതനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് എമിലാണ് (24) മരിച്ചത്. 

ബുധനാഴ്ച്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു. അധികൃതരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഏഴ് മാസമായി ജോലി ചെയ്തു വരികയായിരുന്നു.യൂണിവേഴ്സിറ്റി ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

ഈ വാര്‍ത്ത കൂടി വായിക്കാം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ