'ലോക ശ്രദ്ധ ആകര്‍ഷിച്ച പൂരം'; ടൂറിസം സാധ്യതകള്‍ വലുത്: മുഹമ്മദ് റിയാസ് - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 02:19 PM  |  

Last Updated: 05th May 2022 02:19 PM  |   A+A-   |  

riaz

പൂരം അവലോകന യോഗത്തിനു ശേഷം മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് സംസാരിക്കുന്നു

 

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ടൂറിസം സാധ്യതകള്‍ വലുതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലോക ശ്രദ്ധ ആകര്‍ഷിച്ച പൂരമാണ് തൃശൂര്‍ പൂരം. അതുകൊണ്ടു തന്നെ ടൂറിസം സാധ്യതകളും വലുതാണ്. ഈ സാഹചര്യത്തില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 

പുരത്തോടനുബന്ധിച്ച് പൊതുമരാമത്തിന്റെ റോഡുകളിലെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. പൂരത്തിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നത്. അതിന്റെ ഭാഗമായാണ് 15 ലക്ഷം രൂപ ധനസഹായമായി നല്‍കിയതെന്നും പുരത്തിന്റെ ഭാഗമായി നടന്ന അവലോകന യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു. 

വെടിക്കെട്ട് കാണാന്‍ കൂടുതല്‍പേര്‍ക്ക് അവസരമൊരുക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇതിനായി പെസോയുടെ അനുമതി വാങ്ങും. പെസേയുടെ പ്രതിനിധികളോട് തൃശൂരിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.