വെണ്ണലയിലെ വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 08:19 AM  |  

Last Updated: 12th May 2022 08:20 AM  |   A+A-   |  

pc_george

പിസി ജോര്‍ജ്


കൊച്ചി: എറണാകുളത്തെ വെണ്ണലയിൽ വെച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. സ്‌റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. വെണ്ണലയിലെ ഒരു ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി സി ജോർജിൽ നിന്ന് വിദ്വേഷ പരാമർശങ്ങൾ വന്നത്.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി സി ജോർജ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. തിങ്കളാഴ്ചയാണ് ഇനി ജോർജിന്റെ ഹർജി കോടതി പരിഗണിക്കുക.

ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല വെണ്ണലയിലെ തന്റെ പ്രസം​ഗം എന്നാണ് പിസി ജോർജ് കോടതിയിൽ നിലപാടെടുത്തത്.  അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ പി.സി ജോർജ് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

തൃക്കാക്കരയില്‍ ഇന്ന് ക്യാപ്റ്റനെത്തുന്നു, എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, വേദിയില്‍ കെ വി തോമസും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ