മുക്കുപണ്ട തട്ടിപ്പില്‍ ആരോപണ വിധേയനായ അപ്രൈസര്‍ ട്രെയിന്‍ തട്ടി മരിച്ചു

ബാങ്കിലെ മുക്കുപണ്ട പണയത്തട്ടിപ്പില്‍ ആരോപണ വിധേയനായ അപ്രൈസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
മോഹനന്‍
മോഹനന്‍

കോഴിക്കോട്: ബാങ്കിലെ മുക്കുപണ്ട പണയത്തട്ടിപ്പില്‍ ആരോപണ വിധേയനായ അപ്രൈസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അപ്രൈസര്‍ മോഹനനാണ് (57) മരിച്ചത്. 

വ്യാഴാഴ്ച രാവിലെ തീവണ്ടിക്ക് മുന്നിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. 

മുക്കുപണ്ടയം പണയംവെച്ച് കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ദലിത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു കയ്യൂണുമ്മല്‍, മാട്ടുമുറിക്കല്‍ സന്തോഷ്‌കുമാര്‍, ഭാര്യ ഷൈനി, കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു പൊലുകുന്നത് തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍. ഈ കേസിലാണ് അപ്രൈസര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com