സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഗവര്‍ണര്‍; ഡോ. സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസി ചുമതല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 07:58 PM  |  

Last Updated: 03rd November 2022 07:58 PM  |   A+A-   |  

sisa_thomas

ഡോ. സിസ തോമസ്തിരുവനന്തപുരം: ഡോ. സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ നല്‍കിയ പേര് തള്ളിയാണ് സിസ തോമസിന് ചുമതല നല്‍കിയിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്. 

ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കെടിയു വിസിയുടെ ചുമതല നല്‍കിയത്. 

വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോക്ടര്‍ എംഎസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടര്‍ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പിഎസ് ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ ഗവര്‍ണറുടെ നോട്ടീസ്: വിസിമാര്‍ക്ക് മറുപടി നല്‍കാന്‍ സമയം നീട്ടിനല്‍കി ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ