ഗവര്‍ണര്‍ക്കെതിരെ കൈയേറ്റം നടന്നിട്ടില്ല; കേസ് എടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 07:59 AM  |  

Last Updated: 04th November 2022 08:02 AM  |   A+A-   |  

governor

​ഗവർണർ/ ഫയൽ

 

കൊച്ചി : കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൈയേറ്റം നടന്നിട്ടില്ലെന്നും വിസി ഗോപിനാഥ് രവീന്ദ്രനെതിരെ കേസെടുക്കേണ്ടെന്നും പൊലീസിന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടി എ ഷാജിയാണ് നിയമോപദേശം നൽകിയത്. ഗവർണറുടെ സുരക്ഷാ ചുമതലയുള്ള എഡിസിയിൽനിന്ന് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 

കണ്ണൂരിലെ കോൺഗ്രസ് നേതാവാണ് പരാതി നൽകിയത്. പ്രമുഖ ചരിത്രകാരനായ ഇർഫാൻ ഹബീബും സംഘവും കൈയേറ്റം ചെയ്‌തുവെന്നും ഡോ. ബി സി ഗോപിനാഥ് രവീന്ദ്രൻ ഇതിന്‌ കൂട്ടുനിന്നെന്നുമായിരുന്നു ആരോപണം. 

 പ്രതിഷേധക്കാർ ഗവർണറെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയോ പ്രതിഷേധക്കാർ ഗവർണർക്കു സമീപം എത്തുകയോ ചെയ്തിട്ടില്ല. ഐപിസി 124 വകുപ്പും നിലനിൽക്കില്ല. സംഭവത്തിൽ കേസ് എടുക്കേണ്ടതില്ലെന്ന്‌ പബ്ലിക് പ്രോസിക്യൂട്ടർ അജിത് കുമാറും നേരത്തേ നിയമോപദേശം നൽകിയിരുന്നു. 

2019ൽ ചരിത്ര കോൺഗ്രസിനിടെ സിഎഎക്ക്‌ അനുകൂലമായി ഗവർണർ സംസാരിച്ചതിനെതിരെയാണ്‌ ഇർഫാൻ ഹബീബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും സംഘടനകളും പ്രതിഷേധിച്ചത്‌.  ഗവർണർക്കെതിരെ കൈയേറ്റമുണ്ടായിട്ടില്ലെന്ന്‌ കണ്ണൂർ സർവകലാശാല റിപ്പോർട്ട്‌ നൽകിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിദേശയാത്രാ വിവരം അറിയിച്ചില്ല; കീഴ്‌വഴക്കം ലംഘിച്ചു; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവര്‍ണറുടെ കത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ