മലപ്പുറത്ത് ഭാര്യയെ ഭർത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 09:02 PM  |  

Last Updated: 05th November 2022 09:02 PM  |   A+A-   |  

acid_attack

ഫയല്‍ ചിത്രം

 

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഭാര്യയെ ആസിഡ് ഒഴിച്ച് പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഫഷാനയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. 

കുടുംബ പ്രശ്നങ്ങളാണ് ആസിഡ് ഒഴിക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. പൊള്ളലേറ്റ ഫഷാന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ പട്ടിക്ക് തീറ്റ കൊടുക്കുന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊന്നു, ബന്ധുവായ സുഹൃത്ത് കസ്റ്റഡിയിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ