പൂട്ട് പൊളിച്ച നിലയിൽ; സീൽ ചെയ്ത ഗ്രീഷ്മയുടെ വീട്ടിൽ മറ്റാരോ കയറി? പൊലീസ് പരിശോധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 11:05 AM  |  

Last Updated: 05th November 2022 11:05 AM  |   A+A-   |  

greeshma_3

ഗ്രീഷ്മ, ഫെയ്‌സ്ബുക്ക്

 

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടിൽ മറ്റാരോ കയറിയെന്ന് സംശയം. പൊലീസ് സീൽ വച്ച വീട്ടിലാണ് ഇത് മറികടന്ന് ആരോ കയറിയതെന്ന സംശയം ഉയർന്നത്. പാറശാല പൊലീസും തമിഴ്നാട് പൊലീസും പരിശോധന നടത്തുകയാണ്. 

രാമവർമൻ ചിറയിലുള്ള വീടിന്റെ പൂട്ട് തകർന്ന നിലയിലാണ്. ഇതോടെയാണ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്ന നി​ഗമനത്തിൽ പൊലീസ് എത്തിയത്. 

അതിനിടെ പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മയെ അന്വേഷണ സംഘം ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും. ഇതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. 

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടർന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അടക്കം വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെയാണ് ഗ്രീഷ്മയെ നെയ്യാറ്റിൻക്കര മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തലശേരിയില്‍ ചവിട്ടേറ്റ ആറ് വയസുകാരന്റെ തലയ്ക്ക് മറ്റൊരാളും അടിച്ചു; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ