'ഡ്രൈവര്‍ ഇല്ലാതെ തനിയെ പിന്നോട്ട്', മീഡിയനിലുമിടിച്ച് ലോറി മറുവശത്ത്; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 08:15 AM  |  

Last Updated: 09th November 2022 08:15 AM  |   A+A-   |  

valayar

ടെലിവിഷന്‍ ദൃശ്യം


വാളയാര്‍: പാലക്കാട് വാളയാറില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി പെട്ടെന്ന് പിന്നിലേക്ക് നീങ്ങി അപകട സാഹചര്യം സൃഷ്ടിച്ചു. വാളയാര്‍ ആര്‍ടിഒ ഔട്ട്‌ചെക്ക്‌പോസ്റ്റിന് സമീപമാണ് സംഭവം. ലോറി പിന്നിലേക്ക് വരുന്ന സമയം ഒരു കാര്‍ വരുന്നുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. 

പിന്നിലേക്ക് നീങ്ങിയ ലോറി ഡിവൈഡര്‍ മറികടന്ന് റോഡിന്റെ മറുവശത്തേക്ക് പോയി ഇടിച്ചാണ് നിന്നത്. കോയമ്പത്തൂര്‍ ദിശയിലേക്ക് പോവുകയായിരുന്ന ലോറിയായിരുന്നു ഇത്. 

സംഭവ സമയം ഡ്രൈവര്‍ ലോറിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് സൂചന. ഗിയര്‍ മാറി വീണതാണ് ലോറി പിറകിലേക്ക് നീങ്ങാന്‍ കാരണം എന്നാണ് പൊലീസ് പറയുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍'; നിര്‍ണായക മന്ത്രിസഭായോഗം ഇന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ