ആദ്യം വരുന്നവര്‍ക്ക് ആദ്യം; ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനിലൂടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 07:56 PM  |  

Last Updated: 11th November 2022 07:56 PM  |   A+A-   |  

driving test

പ്രതീകാത്മക ദൃശ്യം

 

തിരുവനന്തപുരം: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം അടിസ്ഥാനത്തില്‍ നിലവില്‍ വന്നതായി  ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ലേണേഴ്സ് ലൈസന്‍സ് പുതുക്കല്‍, ക്ലാസ്സ് സറണ്ടര്‍, ഡ്രൈവിംഗ് ലൈസന്‍സിലെ പേരും ജനനത്തീയതിയും തിരുത്തല്‍, ഫോട്ടോയുടെയും ഒപ്പിന്റെയും  ബയോമെട്രിക് മാറ്റം, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കലും അഡ്രസ്സ് മാറ്റവും തുടങ്ങിയ 7 സേവനങ്ങള്‍ കൂടി സാരഥി പോര്‍ട്ടറിലൂടെ ഓണ്‍ലൈനായി ചെയ്യാം.

 മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗതാഗത കമ്മീഷണറോട് സര്‍ക്കാര്‍  ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ആവശ്യമായ സോഫ്‌റ്റ്വെയര്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തനസജ്ജമായത്. ഇനി മുതല്‍  ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഓഫീസിലെത്താതെ തന്നെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ സേവനങ്ങള്‍ ലഭ്യമാകും. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്,  വാഹന പരിശോധന തുടങ്ങിയവ ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

 പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി  ലഭ്യമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

പൊലീസുകാരെ അസഭ്യം വിളിച്ചു, ഡോക്ടറെ കയ്യേറ്റം ചെയ്തു, ആശുപത്രിയില്‍ അതിക്രമം: സൈനികനെതിരെ ജാമ്യമില്ലാ കേസ് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ