'സ്‌നേഹപൂര്‍വ്വം' പദ്ധതിക്ക് അപേക്ഷിക്കാം

ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിര്‍ദ്ധനരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷന്‍ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ 'സ്‌നേഹപൂര്‍വ്വം' പദ്ധതി 2022-23 അധ്യയന വര്‍ഷത്തെ  അപേക്ഷകള്‍ ക്ഷണിച്ചു. വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന നവംബര്‍ 16 മുതല്‍ സമര്‍പ്പിക്കാം. 

ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷള്‍ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12. 

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചശേഷം ലഭിക്കുന്ന പ്രിന്റഔട്ട് 2023 ഫെബ്രുവരി 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഹെഡ് ഓഫീസില്‍ അയച്ചു ലഭ്യമാക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന പ്രിന്റ്ഔട്ടുകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://kssm.ikm.in, 18001201001 (ടോള്‍ഫ്രീ നമ്പര്‍).

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com