പ്രസി​ദ്ധ കർണാടക സംഗീതജ്ഞൻ മാവേലിക്കര പി സുബ്രഹ്മണ്യം അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 08:23 PM  |  

Last Updated: 15th November 2022 08:23 PM  |   A+A-   |  

Mavelikkara_P_Subramaniam

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കൊച്ചി: പ്രസി​ദ്ധ കർണാടക സംഗീതജ്ഞൻ മാവേലിക്കര പി സുബ്രഹ്മണ്യം (66) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. 2015ൽ കേരള സം​ഗീത നാടക അക്കാദമി പുരസ്കാരവും 2021ൽ കേരള സം​ഗീത നാടക അക്കാദമിയുടെ ​ഗുരുപൂജ പുരസ്കാരവും നേടി. 

ചെറിയ പ്രായത്തിൽ തന്നെ കച്ചേരികൾ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് പി സുബ്ര​ഹ്മണ്യം. തിരുവനന്തപുരം ശ്രീ സ്വാതി തിരുന്നാൾ കോളജിൽ നിന്നു ഗാനഭൂഷണം ഫസ്റ്റ്‌ ക്ലാസോടെയും ഗാനപ്രവീണ ഒന്നാം റാങ്കോടും പാസായി. 

കേരളത്തിലും ഇന്ത്യയിലുമായി നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്‌. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ സം​ഗീത അധ്യാപകനായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല, സുരേന്ദ്രന്‍ ആളും തരവും നോക്കി കളിക്കണം: കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ