102 കോടി രൂപ അനുവദിക്കും, സമരത്തിൽ നിന്നും പിന്മാറണം; റേഷൻ വ്യാപാരികളോട് ഭക്ഷ്യമന്ത്രി 

ശനിയാഴ്ച മുതൽ പ്രഖ്യാപിച്ചിരിക്കുന്ന കടയടപ്പ് സമരത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി
ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ/ചിത്രം: ഫേയ്സ്ബുക്ക്
ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ/ചിത്രം: ഫേയ്സ്ബുക്ക്

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് ഉറപ്പുനൽകി ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ. റേഷൻ വ്യാപാരികൾക്കായി 102 കോടി രൂപ അധികമായി അനുവദിക്കുമെന്നും ഇതിനുള്ള ശുപാര്‍ശ ധനവകുപ്പിൻ്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ മാസത്തെ കമ്മിഷൻ പകുതിയായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.      

കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം അനുവദിച്ചു വരുന്ന ഭക്ഷ്യ ധാന്യങ്ങള്‍ക്കുള്ള കമ്മീഷന്‍ കൂടി കണ്ടത്തേണ്ടിവന്ന സാഹചര്യത്തിലാണ് ബജറ്റ് വിഹിതം മതിയാകാതെ വന്നതെന്നാണ് ഭക്ഷ്യമന്ത്രിയുടെ വിശദീകരണം.  കഴിഞ്ഞ ബജറ്റില്‍  (2022-23) റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഇനത്തില്‍ 216 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് അപര്യാപ്തമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ 102 കോടി രൂപ അധികമായി അനുവദിക്കണമെന്ന ശുപാര്‍ശ ധനകാര്യ വകുപ്പില്‍‍ നടപടിയിലാണ്. പ്രസ്തുത തുക ഉടന്‍ തന്നെ ലഭ്യമാക്കി വിതരണത്തിനുള്ള നടപടി സ്വീകരിക്കുന്നതാണ്, മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com