ബലൂണ്‍ ഊതിവീര്‍പ്പിക്കാന്‍ വന്നതാണോ?; ഞാന്‍ ചെയ്ത വിഭാഗിയത പ്രവര്‍ത്തനം എന്ത്?;  കേരളത്തില്‍ എവിടെയും പോകുമെന്ന് തരൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 10:42 AM  |  

Last Updated: 23rd November 2022 10:42 AM  |   A+A-   |  

shashi_tharoor

ശശി തരൂര്‍ കഥാകൃത്ത് ടി പത്മനാഭനൊപ്പം/ ഫെയ്‌സ്ബുക്ക്‌

 


കണ്ണൂര്‍: താനും എംകെ രാഘവന്‍ എംപിയും നടത്തിയതില്‍ ഏതാണ് വിഭാഗീയ പ്രവര്‍ത്തനമെന്ന് ശശി തരൂര്‍ എംപി. അങ്ങനെ ചിലര്‍ പറുമ്പോള്‍ പ്രയാസമുണ്ടെന്നും തരൂര്‍ പറഞ്ഞു. തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു തരൂര്‍.

ബലൂണ്‍ ഊതാനല്ല നിങ്ങള്‍ വന്നതെന്ന് എനിക്കറിയാം എന്നുപറഞ്ഞായിരുന്നു തരൂര്‍ മാധ്യമങ്ങളെ കണ്ടത്. തന്റെ ഇന്നലെത്തെ പ്രോഗ്രം ആരംഭിച്ചത് പാണക്കാട് തങ്ങളുടെ വീട്ടില്‍ വച്ചാണ്. അത് കഴിഞ്ഞ് ഡിസിസി ഓഫീസില്‍ പോയി. പിന്നെ ഒരു സിവില്‍ സര്‍വീസ് അക്കാദമിയിലാണ് പോയത്. അതിന് ശേഷം കോഴിക്കാട് പ്രൊവിഡന്‍സ് കോളജിലാണ് പോയത്. പിന്നീട് മാതൃഭൂമിയുടെ പരിപാടിയില്‍ പങ്കെടുത്തു. ഇതില്‍ എന്ത് വിഭാഗീയതയാണ് ഉളളത് തരൂര്‍ ചോദിച്ചു.

കോഴിക്കോട് വന്നപ്പോള്‍ എംജിഎസിനെയും സിറിയക് ജോണിനെയും കണ്ടത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. വല്ലപ്പോഴും കോഴിക്കോട് വരുമ്പോഴാണ് അതൊക്കെ നടക്കുക. പിന്നീട് കാന്തപുരം മുസ്ലിയാരുടെ വീട്ടില്‍ പോയി. അതില്‍ ഏതാണ് വിഭാഗീയ പ്രവര്‍ത്തനം. അത് അവര്‍ പറയണം, താന്‍ ്അക്കാര്യം നേരിട്ട് ചോദിക്കുമെന്നും തരൂര്‍ പറഞ്ഞു. തനിക്ക് കേരളത്തില്‍ എവിടെ പോയി സംസാരിക്കാനും ബുദ്ധിമുട്ടില്ല. ഒരാഴ്ചയില്‍ 40 ക്ഷണമാണ് വരുന്നത്. എല്ലാം സ്വീകരിക്കുക നിര്‍വാഹമില്ല. അതിനിടയിലാണ് എംകെ രാഘവന്‍ എംപി മലബാറിലേക്ക് വിളിച്ചത്. അതില്‍ ആര്‍ക്ക് എന്തുവിഷമാണെന്നാണ് തനിക്ക് മനസിലാകാത്തത്. തനിക്ക് ആരെയും ഭയമില്ലെന്നും ആരോടും എതിര്‍പ്പില്ലെന്നും തരൂര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തരൂര്‍ ഒരു വിഭാഗീയ പ്രവര്‍ത്തനവും നടത്തിയിട്ടില്ല; മെസിയുടെ അവസ്ഥ വരും; സതീശനെതിരെ ഗോളടിച്ച് മുരളീധരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ