ഇന്നു മുതല്‍ റേഷന്‍കടകളുടെ സമയത്തില്‍ മാറ്റം, പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തില്‍; അറിയേണ്ടതെല്ലാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 09:19 AM  |  

Last Updated: 25th November 2022 09:19 AM  |   A+A-   |  

ration shops

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നു മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍. ഇ-പോസ് സെര്‍വര്‍ വീണ്ടും പണിമുടക്കിയതോടെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ റേഷന്‍ വിതരണം ചെയ്യാന്‍ തീരുമാനമെടുത്തത്. ഏഴു ജില്ലകളില്‍ രാവിലെയും ഏഴിടത്ത് ഉച്ചയ്ക്കും എന്ന രീതിയിലായിരിക്കും വിതരണം. 30 വരെയാണ് ഈ രീതി നടപ്പാക്കുക.  

ആദ്യദിവസം രാവിലെ വിതരണമുള്ള ജില്ലകളില്‍ പിറ്റേന്ന് ഉച്ചയ്ക്കുശേഷമായിരിക്കും. സര്‍വറിന്റെ ശേഷിയില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ ഇതിലൂടെയാവും.

ഫിഫ്റ്റ് ഇങ്ങനെ

മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ 25,28,30 തിയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നുവരെ. 26, 29 തിയതികളില്‍ ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ ഏഴു വരെ.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ 26, 29 തിയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നുവരെ. 25,28,30 തിയതികളില്‍ ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ ഏഴു വരെ.

വ്യാഴാഴ്ച മുതല്‍ റേഷന്‍ വിതരണം മുടങ്ങി

വ്യാഴാഴ്ച രാവിലെ മുതലാണ് ബയോമെട്രിക് വെച്ചുള്ള റേഷന്‍ വിതരണം മുടങ്ങിയത്. 26 മുതല്‍ വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ പേര്‍ റേഷന്‍ വാങ്ങാന്‍ എത്തിയിരുന്നു. ഇതോടെയാണ് സര്‍വര്‍ തകരാറിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ തലശേരി ഇരട്ട കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കും: പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ