എംബിബിഎസ്, ബിഡിഎസ് രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഇന്നു മുതല്‍ ഫീസ് അടച്ച് പ്രവേശനം നേടാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 10:18 AM  |  

Last Updated: 25th November 2022 10:18 AM  |   A+A-   |  

mbbs admission

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ല്‍ ഇത് പരിശോധിക്കാവുന്നതാണ്. അലോട്ട് മെന്റ് ലഭിച്ചവര്‍ക്ക് ഇന്നു മുതല്‍ 28 ന് വൈകീട്ട് നാലുമണി വരെ ഫീസ് അടച്ച് പ്രവേശനം നേടാം.

ഓണ്‍ലൈന്‍ പെയ്‌മെന്റായോ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയോ ഫീസ് അടയ്ക്കാം. അലോട്ട്‌മെന്റ് മെമ്മോ, ഡേറ്റാഷീറ്റ് എന്നിവയുടെ പ്രിന്റും പ്രോസ്‌പെക്ടസിന്റെ 11.7.1-ാം ഖണ്ഡികയില്‍ സൂചിപ്പിച്ചിട്ടുള്ള രേഖകളുമായി 28 ന് വൈകീട്ട് നാലുമണിയ്ക്കകം പ്രവേശനം നേടണം. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471  2525300

ആയുര്‍വേദം, ഹോമിയോ, സിദ്ധ, യുനാനി, ഫാര്‍മസി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള ഒന്നാം അലോട്ട്‌മെന്റ് 26 ന് പ്രസിദ്ധീകരിക്കും. അന്തിമ ലിസ്റ്റ് 28 നും പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ തലശേരി ഇരട്ട കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കും: പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ