ഭര്‍ത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊന്ന സംഭവം; മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2022 07:13 AM  |  

Last Updated: 29th November 2022 08:39 AM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം


പാറശാല: ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കെ‍ാണ്ടു വെട്ടിക്കൊന്ന സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. വർഷങ്ങളായി മാനസിക അസ്വാസ്ഥ്യത്തിന് ചികിൽസ തേടുന്ന ഭാര്യ അറസ്റ്റിലായി. ഞായറാഴ്ച രാത്രി 2.30ഓടെയാണ് ഉദിയൻകുളങ്ങര പ്രബിൻ കോട്ടേജിൽ കരിപ്പെട്ടി മൊത്ത വിൽപന സ്ഥാപന ഉടമ ചെല്ലപ്പൻ (56)നെ ഭാര്യ കൊലപ്പെടുത്തിയത്. 

നെറ്റിയിലും മൂക്കിനു മുകളിലുമായി മൂന്നു വെട്ടുകളേറ്റ ചെല്ലപ്പൻ ഉടനെ മരിച്ചു. വീട്ടിൽ ഉണ്ടായിരുന്ന ഇളയ മകൾ നിലവിളി കേട്ട് ഉണർന്നപ്പോഴാണു സംഭവം അറിഞ്ഞത്. ഉടൻ തന്നെ അമ്മയെ മകൾ മറ്റെ‍ാരു മുറിയിലേക്ക് മാറ്റി പൂട്ടിയിട്ടു. 

ചെല്ലപ്പൻ അടുത്തിടെ പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നതായും പണം തിരികെ ആവശ്യപ്പെട്ട് പലരും വീട്ടിൽ എത്തിയതിന്റെ ബുദ്ധിമുട്ട്  മൂലം ഭർത്താവിനെ കൊലപ്പെടുത്തി എന്നുമാണ് ഭാര്യ മൊഴി നൽകിയത്. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നും ഇവർ പൊലീസിനോട് പറയുന്നു. 

എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുക്കുന്നില്ല. മാസങ്ങൾക്ക് മുൻപും ഭർത്താവിനെ കത്തി കെ‍ാണ്ട് ഉപദ്രവിക്കാൻ ഇവർ ശ്രമിച്ചിരുന്നതായി. ഇതിനു ശേഷം രാത്രി മുറി അകത്ത് നിന്ന് പൂട്ടിയ ശേഷം ഒറ്റയ്ക്കാണ് ചെല്ലപ്പൻ ഉറങ്ങാറുള്ളത്. ഇന്നലെ മുറി പൂട്ടിയിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ വിളിക്കണം; പിണറായി വിജയന്‍ ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി: പികെ കൃഷ്ണദാസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ