ഒട്ടേറെ നിയമ ലംഘനങ്ങള്‍; കൊടൈക്കനാൽ യാത്രക്കൊരുങ്ങിയ ബസ് എംവിഡി പിടികൂടി; വിദ്യാർത്ഥികളുടെ ടൂർ മുടങ്ങി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 09th October 2022 04:27 PM  |  

Last Updated: 09th October 2022 04:27 PM  |   A+A-   |  

mvd

ടെലിവിഷൻ ദൃശ്യം

 

കൊച്ചി: വിനോദ യാത്രയ്ക്കു പുറപ്പെട്ട ടൂറിസ്റ്റ് ബസ് മോട്ടർ വാഹന വകുപ്പ് പിടികൂടി. എറണാകുളം എടത്തല എംഇഎസ് കോളജില്‍ നിന്നു യാത്ര പുറപ്പെട്ട ‘എക്‌സ്‌പോഡ്’ എന്ന ബസാണ് ആലുവ ജോയിന്റ് ആര്‍ടിഒ പിടികൂടിയത്. ബസില്‍ ഒട്ടേറെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് എംവിഡി യാത്ര തടഞ്ഞത്.  

ബോഡിയുടെ നിറം മാറ്റിയ നിലയിലായിരുന്നു. അനധികൃത കൂട്ടിച്ചേര്‍ക്കലുകളും നിയമവിധേയമല്ലാത്ത ലൈറ്റുകളും ഉയര്‍ന്ന ശബ്ദ സംവിധാനം എന്നിവയും കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ആർടി ഓഫീസിൽ കോളജ് അധികൃതർ മുൻകൂട്ടി രേഖാ മൂലം വിവരം നൽകി വാഹനം പരിശോധനയ്ക്ക് എത്തിക്കണമെന്ന വ്യവസ്ഥയും പാലിച്ചിരുന്നില്ല.

ബിഎഡ് സെന്ററിലെ 45 വിദ്യാർത്ഥികൾ രണ്ട് ദിവസത്തെ കൊടൈക്കനാൽ യാത്രയാണ് നടത്താനിരുന്നത്. ബസ് കസ്റ്റഡിയിലെടുത്തതോടെ വിദ്യാര്‍ത്ഥികളുടെ യാത്ര മുടങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അനുമതിയില്ലാതെ വിനോദ യാത്ര; ബസിനെതിരെ കേസ്; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ