ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഞായറാഴ്ച തീവ്രമാകും; ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക മഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2022 10:53 AM  |  

Last Updated: 21st October 2022 10:53 AM  |   A+A-   |  

cyclone

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഞായറാഴ്ച തീവ്രമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ന്യുന ന്യുന മര്‍ദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറന്‍  ദിശയില്‍ സഞ്ചരിച്ചു ഞായറാഴ്ച മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യുന മര്‍ദമായും തിങ്കളാഴ്ച അതിതീവ്രന്യുനമര്‍ദമായും ശക്തി പ്രാപിക്കാന്‍ സാധ്യത.തുടര്‍ന്ന് വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് ഒക്ടോബര്‍ 24 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. തുടര്‍ന്ന്  ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക് -വടക്ക് കിഴക്ക് ദിശയില്‍ നീങ്ങി ഒക്ടോബര്‍ 25 ഓടെ പശ്ചിമ ബംഗാള്‍ - ബംഗ്ലാദേശ് തീരത്തിനടുത്തെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്കു കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നതായും മുന്നറിയിപ്പില്‍ പറയുന്നു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ 6 ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട,  എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എകെജി സെന്റര്‍ ആക്രമണം: പ്രതി ജിതിന് ഹൈക്കോടതി ജാമ്യം നല്‍കി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ