ആളുകളെയും വളര്‍ത്തു മൃഗങ്ങളെയും ആക്രമിച്ച കുറുനരി ചത്തു; പേവിഷ ബാധയുള്ളതായി സംശയം

ചരല്‍ക്കുന്ന് സ്വദേശി പ്രസന്നകുമാറിന്റെ കാല്‍മുട്ടിലും കൈയിലും ഇത് കടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴഞ്ചേരി: തോട്ടപ്പുഴശേരി പഞ്ചായത്തില്‍ ആളുകളെ ആക്രമിച്ച കുറുനരിയെ ചത്ത നിലയില്‍ കണ്ടെത്തി. ചരല്‍ക്കുന്ന്, പെരുമ്പാറ ഭാഗത്ത് ആളുകളെയും വളര്‍ത്തു മൃഗങ്ങളെയും ആക്രമിച്ച കുറുനരിയെയാണ് ചത്ത നിലയില്‍ കണ്ടത്.  പേവിഷ ബാധയുള്ളതായി സംശയിക്കുന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് കുറുനരിയെ പെരുമ്പാറ ഭാഗത്ത് കണ്ടത്. വാഹനങ്ങള്‍ക്ക് നേറെ പാഞ്ഞെടുക്കുകയും മറ്റും ചെയ്ത കുറുനരിയെ ആദ്യമ കുറുക്കനെന്നാണ് നാട്ടുകാര്‍ കരുതിയത്. 

ചരല്‍ക്കുന്ന് സ്വദേശി പ്രസന്നകുമാറിന്റെ കാല്‍മുട്ടിലും കൈയിലും ഇത് കടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുറുനരിയെ ഓടിക്കുകയായിരുന്നു. പിന്നാലെ ഇത് അരുവിക്കഴ ഭാഗത്ത് എത്തി വഴിയിലെ നിരവധി വളര്‍ത്ത് മൃഗങ്ങളെയും ആക്രമിച്ചു. നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്നാണ് വനപാലകര്‍ എത്തിയത്. 

കുറുക്കന് അക്രമവാസനയില്ലെന്നും മനുഷ്യരെ കണ്ടാല്‍ ഓടിപ്പോകുമെന്നും വനപാലകര്‍ പറഞ്ഞു. പിന്നീട് ചത്ത നിലയില്‍ പെരുമ്പാറയ്ക്ക് മുകളിലുള്ള കുന്നോക്കാലിലെ പറമ്പില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. നുരയും പതയും വായില്‍ നിന്ന് വന്നാണ് കിടന്നിരുന്നത്. പേവിഷ ബാധയുള്ളതായാണ് സംശയം. വേറെയും കുറുനരികള്‍ എത്തിയിട്ടുണ്ടോയെന്ന് സംശയത്തിലാണ് നാട്ടുകാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com