ആ കൊളോണിയൽ ഓർമകൾ ഒടുവിൽ മായ്ച്ചു; നാവിക സേനയ്ക്ക് പുതിയ പതാക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 12:30 PM  |  

Last Updated: 02nd September 2022 12:31 PM  |   A+A-   |  

navAL

ഫോട്ടോ: എഎൻഐ

 

കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. കൊളോണിയൽ കാലത്തെ ഓർമിപ്പിച്ചിരുന്ന പഴയ പതാക മാറ്റിയാണ് പുതിയത് അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിലാണു പ്രധാനമന്ത്രി പുതിയ പതാക അവതരിപ്പിച്ചത്. 

ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിച്ച് ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ പതാക നിലവിൽ വന്നിരിക്കുന്നത്. സെന്റ് ജോർജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവർണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേനാ മുദ്രയുമുള്ളതാണ് പുതിയ പതാക.

വെള്ള പതാകയിൽ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകൾ കൂട്ടിമുട്ടുന്നിടത്ത് ദേശീയ ചിഹ്നമായ അശോക സ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയ പതാകയും ചേർന്നതായിരുന്നു നാവിക സേന ഉപയോഗിച്ചിരുന്ന പതാക. ചുവന്ന വരികൾ സെന്റ് ജോർജ് ക്രോസെന്നാണ് അറിയപ്പെട്ടിരുന്നത്. 1928 മുതൽ സെന്റ് ജോർജ് ക്രോസ് നാവിക സേനയുടെ പതാകയുടെ ഭാഗമാണ്. 

2001-2004 കാലത്താണ് പതാകയിലേക്ക് കേന്ദ്ര സർക്കാർ നാവിക സേനയുടെ ചിഹ്നം കൂടി കൂട്ടിച്ചേർത്തത്. നീല നിറത്തിലുള്ളതായിരുന്നു ചിഹ്നം. എന്നാൽ നിറം സംബന്ധിച്ച് പരാതികൾ ഉയർന്നപ്പോൾ ചിഹ്നത്തിന്റെ നിറം വീണ്ടും മാറ്റി. 2014 ലാണ് അവസാനത്തെ മാറ്റം കൂട്ടിച്ചേർത്ത് നിലവിലുള്ള രൂപത്തിലേക്കെത്തിയത്.

സ്വതന്ത്ര ഇന്ത്യയുടെ നാവിക സേനയ്ക്ക് ഇതു നാലാം തവണയാണ് പതാക മാറുന്നത്. ഇന്ത്യൻ ദേശിയ പതാകയ്ക്കൊപ്പം ഇന്ത്യൻ സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന പതാകയിൽ അശോക സ്തംഭവും നങ്കൂരവുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്. കരസേനയുടെയും വ്യോമസേനയുടെയും പതാകകളുമായി ചേർന്നു പോകുന്നതാണ് പുതിയ പതാക.

ഈ വാർത്ത കൂടി വായിക്കൂ 

അഭിമാനമായി ഐഎന്‍എസ് വിക്രാന്ത്; യുദ്ധക്കപ്പല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ