ജനങ്ങൾ വിഡ്​ഢികളാണെന്ന് സി പി എം കരുതരുത്; രൂക്ഷവിമർശനവുമായി കെ സുധാകരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th September 2022 10:26 PM  |  

Last Updated: 10th September 2022 10:28 PM  |   A+A-   |  

k_sudhakaran

കെ സുധാകരന്‍ / ഫയല്‍

 

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണത്തിൽ അന്വേഷണം യൂത്ത് കോൺഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ചതിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ജനങ്ങൾ വിഡ്​ഢികളാണെന്ന് സി പി എം കരുതരുതെന്നാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 

ഇത്രയും മാസം പൊലീസ് അന്വേഷിച്ചിട്ടും ഇപ്പോഴാണ് പ്രതികളെ മനസ്സിലായത്. മുൻ കൗൺസിലർ ഐ പി ബിനുവിന്റെ പേരാണ് എ കെ ജി സെന്ററിനടുത്ത് പെട്ടിക്കട നടത്തുന്ന സി പി എം അനുഭാവിയായ ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇപ്പോൾ ഐ പി ബിനുവുമില്ല, ചായക്കടക്കാരനുമില്ല. കോൺഗ്രസുകാരനായ പ്രവർത്തകനും നേതാവിനോട് അടുപ്പമുള്ള ആളുമാണെന്നാണ് പൊലീസിൽനിന്ന്​ ലഭിക്കുന്ന വിവരം.

ഇങ്ങനെ പൊലീസിനെ കൊണ്ടുപോയാൽ പ്രത്യാഘാതം രാഷ്ട്രീയപരമായി ഗുരുതരമായിരിക്കുമെന്നും ഉയർന്ന നിലവാരമുള്ള ജനസമൂഹത്തിന്റെ മധ്യത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന്​ സി പി എം മറക്കരുതെന്നും സുധാകരൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒരു ബ്ലോക്കില്‍ ഒരംഗം, കൂടുതല്‍ പുതുമുഖങ്ങള്‍; കെപിസിസി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ