ഇന്ദ്ര സെന്നിന് സ്‌നേഹമുദ്രയായി ഗുരുവായൂരപ്പന്റെ പതക്കം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2022 07:04 PM  |  

Last Updated: 15th September 2022 07:04 PM  |   A+A-   |  

guruvayoor_elephant

ചിത്രം: ഗുരുവായൂര്‍ ദേവസ്വം


തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ഗജവീരന്‍ ഇന്ദ്ര സെന്നിന് ആരാധകരുടെ സ്‌നേഹമുദ്രയായി ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത പതക്കം. ഇന്നു രാവിലെ കിഴക്കേ ഗോപുര മുന്നില്‍ നടന്ന ചടങ്ങിലായിരുന്നു ഇന്ദ്ര സെന്നിന് ആദരവ്. 

ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയനും ക്ഷേത്രം തന്ത്രി പിസി ദിനേശന്‍ നമ്പൂതിരിപ്പാടും അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയനും ചേര്‍ന്ന് ഇന്ദ്ര സെന്നിനെ ഗുരുവായൂരപ്പന്റെ പൂര്‍ണ രൂപമാര്‍ന്ന പതക്കം അണിയിച്ചു.  

ആഹ്ലാദവുമായി ആനപ്രേമികളും ഒത്തുകൂടി. ഇനി ഗുരുവായൂരപ്പന്റെ പതക്കവുമായാകും ഇന്ദ്ര സെന്നിന്റെ ഭഗവദ് സേവനം.. ഇന്ദ്ര സെന്‍ ആരാധകരുടെ നിറഞ്ഞ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഈ വാര്‍ത്ത കൂടി വായിക്കൂ പേയിളകി പാഞ്ഞു നടന്നു; പശുവിനെ വെടിവച്ച് കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ