കാട്ടാനയെ ഓടിക്കുന്നതിനിടെ പടക്കം പൊട്ടി; ഫോറസ്റ്റ് വാച്ചറുടെ കൈപ്പത്തി മുറിച്ചുമാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 08:55 AM  |  

Last Updated: 17th September 2022 08:55 AM  |   A+A-   |  

y elephant

പ്രതീകാത്മക ചിത്രം


പെരുമ്പാവൂർ: കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ ഫോറസ്റ്റ് വാച്ചറുടെ കൈപ്പത്തി മുറിച്ചു മാറ്റി. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക ആന വാച്ചർ പി കെ സുബ്രഹ്മണ്യൻ (51)ന്റെ കയ്യിനാണ്‌
​ഗുരുതരമായി പരിക്കേറ്റത്. 

പടക്കം പൊട്ടി പരിക്കേറ്റ് കൈവിരലുകൾ അറ്റു തൂങ്ങിയ നിലയിലാണ് സുബ്ര​​ഹ്മണ്യനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുന്നിച്ചേർക്കാനുളള ശ്രമം വിജയിക്കാതായതോടെ വെള്ളിയാഴ്ചയോടെ കൈപ്പത്തി മുറിച്ചു മാറ്റി. 

വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കണ്ണക്കട ഭാഗത്ത് വനത്തിൽ നിന്ന് നാട്ടിലിറങ്ങിയ ആനയെ പടക്കം പൊട്ടിച്ചു തുരത്താൻ ശ്രമിക്കുമ്പോഴാണ് പരിക്കേറ്റത്. 7 വർഷമായി വനംവകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്യുകയാണ് സുബ്രഹ്മണ്യൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ പിടി വീഴും, 2000 രൂപ വരെ പിഴ; മുന്നറിയിപ്പുമായി പൊലീസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ