കോഴിക്കോട് കൂളിമാട് പാലം തകർച്ച: ഉദ്യോഗസ്ഥർക്കെതിരെ നടപടി,രണ്ടുപേർക്ക് സ്ഥലംമാറ്റം

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 25th September 2022 09:26 AM  |  

Last Updated: 25th September 2022 09:26 AM  |   A+A-   |  

koolimadu_bridge_collapse

ഫയല്‍ ചിത്രം

 

കോഴിക്കോട്: കോഴിക്കോട് കൂളിമാട് പാലം തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റൻറ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി. 

മെയ് 16നാണ് കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്‍റെ മൂന്നു ബീമുകൾ തകർന്നു വീണത്. തുടർന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് രണ്ടു ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിതാകുമാരി, അസിസ്റ്റൻറ് എൻജിനീയർ മുഹ്സിൻ അമീൻ എന്നിവർക്ക് വീഴ്ച പറ്റിയെന്നായിരുന്നു കണ്ടെത്തൽ. അതേസമയം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജുവിനെതിരെ നടപടിയില്ല. 

കഴിഞ്ഞദിവസം റോഡ് ഫണ്ട് ബോർഡിലെ ഇരുവരുടെയും ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ച് മലപ്പുറത്തേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങി. അനിതകുമാരിയെ ദേശീയപാത വിഭാഗം മലപ്പുറം ഡിവിഷനിൽ എക്സിക്യൂട്ടീവ് എൻജിനറായും മുഹസിന് പൊതുമരാമത്ത് വിഭാഗം അസി. എൻജിനീയർ ആയി കൊണ്ടോട്ടിയിലും ആണ് പുതിയ നിയമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നായ കടിയേറ്റവർക്ക് ആശങ്ക, ഫോൺവിളിച്ച ഉടൻ നടപടി; ആരോ​ഗ്യമന്ത്രിയെ പ്രശംസിച്ച് ഉമ്മൻചാണ്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ