ഡോ. കെ വാസുകിയെ ലേബര്‍ കമ്മീഷണറായി മാറ്റി നിയമിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 01:50 PM  |  

Last Updated: 26th September 2022 01:50 PM  |   A+A-   |  

k_vasuki_ias

കെ വാസുകി ഐഎഎസ്

 

തിരുവനന്തപുരം: ഡോ. കെ വാസുകിയെ ലേബര്‍ കമ്മീഷണറായി മാറ്റി നിയമിച്ചു. കെ ബിജു ലാന്‍ഡ് റവന്യൂ കമ്മീഷണറായി തുടരും. വിദ്യാഭ്യാസ അവധി കഴിഞ്ഞ് സര്‍വീസില്‍ തിരികെ പ്രവേശിച്ച വാസുകിയെ കഴിഞ്ഞദിവസം ലാന്‍ഡ് റവന്യൂ കമ്മീഷണറായി നിയമിച്ചിരുന്നു. 

എന്നാല്‍ വാസുകിയുടെ നിയമനം സര്‍ക്കാര്‍ ഉത്തരവിറങ്ങിയ ശേഷമാണ് റവന്യൂമന്ത്രി കെ രാജന്‍ അറിഞ്ഞത്. തുടര്‍ന്ന് ഏറ്റെടുത്ത സുപ്രധാന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിലവിലെ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ബിജുവിനെ തുടരാന്‍ അനുവദിക്കണമെന്ന് മന്ത്രി രാജന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

ഇതേത്തുടര്‍ന്ന് ഡോ. വാസുകിയോട് പുതിയ പദവിക്കായി തല്‍ക്കാലം കാത്തിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ലാന്‍ഡ് റവന്യൂ കമ്മീഷണറായ കെ ബിജുവിന് അടുത്തിടെയാണ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഗാനമേളയ്ക്കിടെ കൊലപാതകം; മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ