വഴിത്തർക്കം: വീട്ടിൽ കയറി അതിക്രമം കാട്ടി എസ് ഐ, വണ്ടിയിടിച്ചു കൊല്ലുമെന്ന് ഭീഷണി; യുവതിയുടെ പരാതിയിൽ കേസെടുത്തു 

ആലപ്പുഴ റെയിൽവേ പൊലീസ്‌ സ്റ്റേഷനിലെ എസ് ഐയായ മന്നൂർക്കോണം സ്വദേശി ഷാനിഫിനെതിരേയാണ് കേസെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: ‌‌‌വീട്ടിൽ കയറി അതിക്രമം കാട്ടിയ എസ് ഐക്കെതിരേ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ആലപ്പുഴ റെയിൽവേ പൊലീസ്‌ സ്റ്റേഷനിലെ എസ് ഐയായ മന്നൂർക്കോണം സ്വദേശി ഷാനിഫിനെതിരേയാണ് കേസെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നാലുപേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. വഴിത്തർക്കത്തിന്റെ പേരിൽ രണ്ടുവർഷമായി നിരന്തരം ഉപദ്രവിക്കുന്നെന്നാണ് യുവതി പരാതിയിൽ പറയുന്നത്. 

ഷാനിഫിനെ പല തവണ ലിയമല പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും ഇയാൾ ഇതുവരെ ഹാജരായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ ഷാനിഫും സുഹൃത്തുക്കളും യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകടന്നു. മുറ്റത്തുണ്ടായിരുന്ന വീട്ടുപകരണങ്ങൾ അടിച്ചു നശിപ്പിച്ചു.  ബഹളം കേട്ട് പുറത്തിറങ്ങിയ യുവതിയെ ഭീഷണിപ്പെടുത്തി. തന്നെയും മകളെയും വണ്ടിയിടിച്ചു കൊലപ്പെടുത്തുമെന്ന് ഷാനിഫ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്ന് യുവതി പരാതിയിൽ ആരോപിച്ചു. ഭർത്താവ് വിദേശത്തായതിനാൽ യുവതിയും മകളും മാത്രമാണ് വീട്ടിലുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com