വിധി വരുന്ന ദിവസം ആക്രമിക്കപ്പെടുമോ എന്ന് ഭയം; മധുവിന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ

മധു വധക്കേസിൽ വിധി വരുമെന്ന് പ്രതീക്ഷിക്കുന്ന ചൊവ്വാഴ്ച കോടതി പരിസരത്ത് പ്രതികളുടെ ബന്ധുക്കളുടെ സാന്നിധ്യമുണ്ടാകുമെന്നും ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നുമാണ് അപേക്ഷയിൽ പറയുന്നത്
മധു/ഫയല്‍
മധു/ഫയല്‍


പാലക്കാട്; ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകും. അമ്മ മല്ലിയുടെ അപേക്ഷ പരിഗണിച്ചാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. വിധി വരുന്ന ദിവസം ആക്രമിക്കപ്പെടുമോ എന്ന് പേടിയുണ്ടെന്നു പറഞ്ഞാണ് മല്ലി പൊലീസ് മേധാവിക്ക് പരാതി നൽകിയത്. 

മധു വധക്കേസിൽ വിധി വരുമെന്ന് പ്രതീക്ഷിക്കുന്ന ചൊവ്വാഴ്ച കോടതി പരിസരത്ത് പ്രതികളുടെ ബന്ധുക്കളുടെ സാന്നിധ്യമുണ്ടാകുമെന്നും ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നുമാണ് അപേക്ഷയിൽ പറയുന്നത്. മധുവിന് നീതി തേടിയുള്ള യാത്രയിൽ തനിക്കുണ്ടായ ദുരനുഭവവും അവർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ അവഗണന, കുടുംബത്തിന് നേരെയുണ്ടായ പ്രതികളുടെ ബന്ധുക്കളുടെ ഭീഷണിപ്പെടുത്തൽ, സഹായിക്കുന്നവരെ നിരന്തരം ഒറ്റപ്പെടുത്തൽ, യാത്രാ സൗകര്യം മുടക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുണ്ടായിരുന്നത്. 

അപേക്ഷ പരിഗണിച്ച് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് തുടർ നടപടിക്ക് അഗളി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. സായുധ സേനാംഗങ്ങളുടെ സാന്നിധ്യം മധുവിന്റെ കുടുംബത്തിനൊപ്പമുണ്ടാകും. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും നിരീക്ഷിക്കും. പൊലീസിനൊപ്പം മധു നീതി സഹായ സമിതിയും കുടുംബത്തിന്റെ സുരക്ഷയൊരുക്കാൻ പ്രത്യേക സഹായവുമായി രംഗത്തുണ്ടാകും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com