ആരോപണം പിന്‍വലിച്ച് മാപ്പു പറയണം; അല്ലെങ്കില്‍ പത്തുകോടി രൂപ നല്‍കണം, ടോണി ചമ്മണിക്ക് സോണ്ടയുടെ വക്കീല്‍ നോട്ടീസ്

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിക്ക് സോണ്ട ഇന്‍ഫ്രാടെക്ക് വക്കീല്‍ നോട്ടിസ് അയച്ചു.
ടോണി ചെമ്മണി/ഫെയ്‌സ്ബുക്ക്
ടോണി ചെമ്മണി/ഫെയ്‌സ്ബുക്ക്


കൊച്ചി: 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിക്ക് സോണ്ട ഇന്‍ഫ്രാടെക്ക് വക്കീല്‍ നോട്ടിസ് അയച്ചു. മാധ്യമങ്ങളിലൂടെ നടത്തിയ അപവാദപ്രചാരണവും ആരോപണവും പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ആവശ്യം. അതേസമയം, സോണ്ടയെക്കുറിച്ച് വസ്തുതകള്‍ മാത്രമാണ് പറഞ്ഞതെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ടോണി ചമ്മണി പ്രതികരിച്ചു.

ബ്രഹ്മപുരത്തെ ബയോ മൈനിങ് കരാര്‍ കമ്പനിയായ സോണ്ട ഇന്‍ഫ്രാടെക്കിന്റെ എംഡി രാജ്കുമാര്‍ ചെല്ലപ്പന്‍ ഇടനിലക്കാരന്‍ വഴി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു ടോണി ചമ്മണി നേരത്തേ ആരോപിച്ചിരുന്നു. കരാര്‍ ലഭിക്കും മുന്‍പു 2019 മേയ് 8 മുതല്‍ 12 വരെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിനിടെ സോണ്ട പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com