വിവാഹ വാ​ഗ്ദാനം നൽകി ദുബൈയിൽ വെച്ച് ​ഗർഭിണിയാക്കി; കുഞ്ഞ് മരിച്ചു, പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​ദേ​ശ​ത്തു​വെ​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ൽ പ്ര​തി​ക്കെ​തി​രെ ലുക്കൗട്ട്‌ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച് പൊലീസ് ​
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​ദേ​ശ​ത്തു​വെ​ച്ച് യു​വ​തി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ൽ പ്ര​തി​ക്കെ​തി​രെ ലുക്കൗട്ട്‌ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച് പൊലീസ്. ​ഉത്ത​ർ​പ്ര​ദേ​ശ് ബ​റേ​ലി സ്വ​ദേ​ശി ന​ദീം ഖാ​നെ​തി​രെ​യാ​ണു (25) ലുക്കൗട്ട്‌ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചത്. 

ഇ​യാ​ൾ വീ​ണ്ടും വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​നാ​ണി​ത്.  ദു​ബൈ​യി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന 35കാ​രി ക​മ്പ​നി മാ​നേ​ജ​റു​ടെ ബ​ന്ധു​വാ​യ ന​ദീം ഖാ​നു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ൾ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

യു​വ​തി ഗ​ർ​ഭി​ണി​യാ​യ​തോ​ടെ ന​ദീം ഖാ​ൻ നാ​ട്ടി​ലേ​ക്ക് ക​ട​ന്നു. ഇ​രി​ക്കൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ യു​വ​തി പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ക​ഴി​ഞ്ഞ മാ​സം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി.

ഏ​ഴാം മാ​സം പ്ര​സ​വി​ച്ച​തി​നെ തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യ കു​ഞ്ഞ് കഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു. കേ​സ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഡിഎ​ൻഎ പ​രി​ശോ​ധ​ന​ക്കാ​യി യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്റെ​യും ര​ക്ത​സാ​മ്പ്​ളു​ക​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ച് ക​ണ്ണൂ​ർ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com