ട്രെയിന്‍ തീവെയ്പ് കേസ്: ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പ്രതിയെ ആക്രമണം നടന്ന സ്ഥലത്ത് അടക്കമെത്തിച്ച് തെളിവെടുക്കും
ഷാറൂഖ് സെയ്ഫി
ഷാറൂഖ് സെയ്ഫി

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീ വെച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 11 ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വൈകീട്ടാണ് കനത്ത പൊലീസ് ബന്തവസ്സില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. 

രണ്ടാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. അതീവ രഹസ്യസ്വഭാവത്തോടെയാണ് പൊലീസ് പ്രതിയെ കോടതിയിലെത്തിച്ചത്. ഷാറൂഖ് സെയ്ഫിയെ മാലൂര്‍കുന്ന് പൊലീസ് ക്യാംപിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന. 

ആക്രമണത്തിന്റെ ഉദ്ദേശം, ഇതിന് പിന്നിലാരെങ്കിലുമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ചോദ്യാവലി തയ്യാറാക്കിയാകും പൊലീസിന്റെ ചോദ്യം ചെയ്യല്‍. പ്രതിയെ ആക്രമണം നടന്ന സ്ഥലത്ത് അടക്കമെത്തിച്ച് തെളിവെടുക്കും. പ്രതിയുടെ യാത്രാപഥവും പൊലീസ് പുനരാവിഷ്‌കരിക്കും. 

ആക്രമണം നടത്താന്‍ പെട്രോള്‍ വാങ്ങിയ സ്ഥലം ഏതാണെന്ന് പ്രതി ഇതുവരെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം ഇതുസംബന്ധിച്ച് പൊലീസിന് ഏകദേശവിവരം ലഭിച്ചതായി സൂചനയുണ്ട്. ഷാറൂഖ് സെയ്ഫിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ച് വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com