പിന്നിൽ ആര്? ​ഗൂഢാലോചനയുണ്ടോ? ഉത്തരമില്ലാതെ ഷാരുഖ് സെയ്ഫി; ചോദ്യം ചെയ്യൽ ഇന്നും തുടരും

കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടക്കും
ഷാറൂഖ് സെയ്ഫി
ഷാറൂഖ് സെയ്ഫി

കോഴിക്കോട്; എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള പ്രാഥമിക വിവരങ്ങൾ ആദ്യഘട്ടത്തിൽ തന്നെ ശേഖരിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ. 

കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടക്കും. ഷാരൂഖ് സെയ്ഫിയുടെ ഡൽഹിയിൽ കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഷാറൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്രയെ കുറിച്ച് അന്വേഷണ സംഘം വിശദാംശങ്ങൾ ശേഖരിച്ചു. ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും. യാത്രയിൽ ഷാറൂഖിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയതിൽ അടക്കം ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആരെങ്കിലും ഒപ്പം യാത്ര ചെയ്തോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.

അതിനിടെ ട്രെയിനിന് തീവെച്ചത് താനാണെന്ന് പ്രതി ഷാരൂഖ്‌ സെയ്ഫി സമ്മതിച്ചതായി എഡിജിപി അജിത് കുമാര്‍ വ്യക്തമാക്കി. കേസ് ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതി എളുപ്പത്തില്‍ എല്ലാവിവരവും അന്വേഷണസംഘത്തോട് പറയണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com