കീം രജിസ്‌ട്രേഷന്‍: ഇന്നുകൂടി അപേക്ഷിക്കാം; കോഴ്‌സുകള്‍ കൂട്ടിചേര്‍ക്കാന്‍ ബുധനാഴ്ച വരെ സൗകര്യം

എന്‍ജിനിയറിങ്  പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍, അഗ്രിക്കള്‍ച്ചറല്‍ ഉള്‍പ്പെടെയുള്ള നീറ്റ് റാങ്ക് പരിഗണിക്കുന്ന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് ഇന്നുകൂടി അപേക്ഷിക്കാം.  കേരളത്തിൽ രജിസ്‌ട്രേഷൻ ഇന്നു അവസാനിക്കും. ഇതുവരെ ആകെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 1. 50 ലക്ഷം കവിഞ്ഞു. 

അതേസമയം, എന്‍ജിനിയറിങ്  പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 90,000 കുട്ടികള്‍ ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ ഇത്തവണ 80,000 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ ( ബി ആര്‍ക്), മെഡിക്കല്‍,  മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കോഴ്സുകള്‍ കൂട്ടി ചേര്‍ക്കുന്നതിന് തിങ്കള്‍ വൈകിട്ട് ഏഴുമുതല്‍ ബുധന്‍ വൈകിട്ട് അഞ്ചുവരെ  www.cee.kerala.gov.in ല്‍   സൗകര്യം ഏര്‍പ്പെടുത്തി.


ആര്‍ക്കിടെക്ചര്‍ (ബി ആര്‍ക്ക്) കോഴ്‌സ് കൂട്ടിച്ചേര്‍ക്കുന്നവര്‍  കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (നാറ്റ) നടത്തുന്ന പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ നീറ്റ് യുജിസി 2023 എഴുതുന്നവരാകണം. വിശദവിവരത്തിന് പ്രവേശന പരീക്ഷാ കമീഷണറുടെ  വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ് ലൈന്‍ : 04712525300.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com