'കൈയ്ക്ക് പൊട്ടലില്ല', പ്രസ്താവന പിന്‍വലിക്കണം; എം വി ഗോവിന്ദനും സച്ചിന്‍ ദേവിനും കെകെ രമയുടെ വക്കീല്‍ നോട്ടീസ് 

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമയുടെ വക്കീല്‍ നോട്ടീസ്
കെ കെ രമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം
കെ കെ രമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമയുടെ വക്കീല്‍ നോട്ടീസ്. നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കെകെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ തന്റെ കൈയ്ക്ക് പരിക്കില്ല എന്ന എം വി ഗോവിന്ദന്റെ പ്രസ്താവന അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് രമ വക്കീല്‍ നോട്ടീസ് നല്‍കിയത്. പ്രസ്താവന പിന്‍വലിച്ച് എം വി ഗോവിന്ദന്‍ മാപ്പുപറയണം. അല്ലാത്തപക്ഷം മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കൈയ്ക്ക് പരിക്കേറ്റ കെകെ രമ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രമയുടെ കൈയ്ക്ക് പരിക്കില്ല എന്നതായിരുന്നു ഗോവിന്ദന്റെ പ്രതികരണം. ഇത് അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് എം വി ഗോവിന്ദന് കെ കെ രമ വക്കീല്‍ നോട്ടീസ് അയച്ചത്. 

15 ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സച്ചിന്‍ദേവ് എംഎല്‍എയും സോഷ്യല്‍മീഡിയയില്‍ അടക്കം സമാനമായ പ്രസ്്താവന നടത്തി. സിപിഎം മുഖപത്രമായ ദേശാഭിമാനി പത്രം ഇത് ഏറ്റുപിടിച്ച് വാര്‍ത്ത നല്‍കി. പ്രസ്താവനയും വാര്‍ത്തയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും പാര്‍ട്ടി മുഖപത്രത്തിനും രമ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com