സ്വകാര്യ ആശുപത്രികളിൽ രോഗികള്‍ക്ക് നിര്‍ബന്ധിത ഡിസ്ചാര്‍ജ്; തൃശൂരില്‍ നഴ്‌സുമാര്‍ 72 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു

ഐസിയുവില്‍ ഉള്‍പ്പെടെ നാളെ മുതല്‍ 72 മണിക്കൂര്‍ പണിമുടക്കുമെന്നാണ് ആഹ്വാനം
നഴ്‌സുമാരുടെ സമരം, സ്‌ക്രീന്‍ഷോട്ട്‌
നഴ്‌സുമാരുടെ സമരം, സ്‌ക്രീന്‍ഷോട്ട്‌

തൃശൂര്‍: തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. ഐസിയുവില്‍ ഉള്‍പ്പെടെ നാളെ മുതല്‍ 72 മണിക്കൂര്‍ പണിമുടക്കുമെന്നാണ് ആഹ്വാനം. ലേബര്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. അതിനിടെ നാളെ മുതല്‍ നഴ്‌സുമാര്‍ സേവനത്തിന് ഇല്ലാത്തത് മുന്‍കൂട്ടി കണ്ട് തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കുകയാണ്. 

പ്രതിദിന വേതനം 1500 ആക്കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ജില്ലയിലെ 28 സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരാണ് പണിമുടക്കുന്നത്. പണിമുടക്ക് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.ഐസിയുവില്‍ അടക്കം സമരം ചെയ്യാനാണ് നഴ്‌സുമാരുടെ സംഘടനയുടെ തീരുമാനം. 

നാളെ മുതലുള്ള സമരം മുന്‍കൂട്ടി കണ്ട് ഇന്നലെ മുതല്‍ തന്നെ രോഗികളോട് അയല്‍ ജില്ലകളിലെ ആശുപത്രികളിലോ, സര്‍ക്കാര്‍ ആശുപത്രികളിലോ ചികിത്സ തേടി പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ആശുപത്രി അധികൃതര്‍. നാളെ മുതല്‍ നഴ്‌സുമാര്‍ ഇല്ലാതെ വരുന്നത് ചികിത്സയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റു ജില്ലകളിലെ ആശുപത്രികളിലേക്ക് പോകാന്‍ നിര്‍ദേശിക്കുന്നത്. ഇന്ന് തീവ്രപരിചരണ വിഭാഗത്തില്‍ അടക്കം നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അതീവശ്രദ്ധ വേണ്ട വൃക്ക രോഗികള്‍ അടക്കമുള്ളവര്‍ക്ക് മറ്റു ജില്ലകളിലെ ആശുപത്രികളിലോ  ചികിത്സ തേടേണ്ട ദുരവസ്ഥയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com