![അപകടത്തിനിടയാക്കിയ കാര്‍/ ടിവി ദൃശ്യം](http://media.assettype.com/samakalikamalayalam%2Fimport%2F2023%2F4%2F11%2Foriginal%2Fcar.jpg?w=480&auto=format%2Ccompress&fit=max)
കോട്ടയം: വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ജൂനിയറിന്റെ ലൈസന്‍സ് റദ്ദാക്കും. ഇതിനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരശേഖരണം നടത്തി.
പൊലീസ് റിപോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കും. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ജോസ് കെ മാണിയുടെ മകന് ലൈസന്‍സ് ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. കെ എം മാണി ഓടിച്ച ഇന്നോവ കാറില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മണിമല സ്വദേശികളായ മാത്യു ജോണ്‍(ജിസ്35), ജിന്‍സ് ജോണ്‍(30) എന്നിവരാണ് മരിച്ചത്.
ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് സ്‌കൂട്ടര്‍ പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടമുണ്ടായപ്പോള്‍, ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാന്‍ പൊലീസ് ശ്രമം നടത്തിയതായി ആക്ഷേപമുയര്‍ന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക