മാസങ്ങളായി മതിയായി ഭക്ഷണം ലഭിച്ചില്ല; അമ്മയും ക്രൂരമായി മര്‍ദിച്ചു; ഡോക്ടര്‍മാരോട് തുറന്നുപറഞ്ഞ് 12 കാരന്‍

താടിയിലും തലക്കുമേറ്റ മുറിവുകള്‍ ആയുധം ഉപയോഗിച്ചുള്ളവയാണ്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: അമ്പലപ്പുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനമേറ്റ 12 വയസുകാരനെ അമ്മയും മര്‍ദിച്ചു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. കുട്ടിയുടെ ശരീരമാസകലം മുറിവുകള്‍ ഉണ്ടെന്നും മാസങ്ങളായി മതിയായ ഭക്ഷണം ലഭിച്ചിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. താടിയിലും തലക്കുമേറ്റ മുറിവുകള്‍ ആയുധം ഉപയോഗിച്ചുള്ളവയാണ്.

അവശ നിലയിലായ കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അവിടെവച്ചാണ്  അമ്മയും തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടി ഡോക്ടര്‍മാരോട് പറഞ്ഞത്. ഈ കുട്ടിക്ക് ആവശ്യത്തിന് ഭക്ഷണം ലഭിച്ചിട്ട് മാസങ്ങളായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരമാസകലം മുറിവുകളുണ്ട്. അവയില്‍ ചിലത് കാലപ്പഴക്കമുള്ളവയുമാണ്. മുറിവുകള്‍ പലതും ചികിത്സ ലഭിക്കാതെ പഴുത്ത അവസ്ഥയിലുമാണ്. 

ഇന്നലെ വൈകിട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയെ രണ്ടാനച്ഛനായ സുകു മര്‍ദ്ദിക്കുന്നത് കണ്ട് അയല്‍ക്കാരാണ് ആദ്യം വീട്ടിലെത്തിയത്. തുടര്‍ന്ന് കുട്ടിയെയും കൊണ്ട് രണ്ടാനച്ഛന്‍ സുകു ജില്ലാ ആശുപത്രിയിലെത്തുന്നു. ഡോക്ടറോട് കുട്ടി വീണ് തലക്ക് പരിക്കേറ്റു എന്നാണ് അറിയിച്ചത്.എന്നാല്‍ ഇയാളുടെ സ്വഭാവത്തില്‍ ചില അസ്വാഭാവികത തോന്നിയ ഡോക്ടര്‍ കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് രണ്ടാനച്ഛന്റെ ക്രൂരകൃത്യങ്ങളെക്കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിളിച്ചു വരുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com