
തൊടുപുഴ: വിഷുക്കണിയൊരുക്കാൻ കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി കരിമ്പിൻ കാലയിൽ എൽദോസ് ഐപ്പ് ആണ് മരിച്ചത്. പൂ പറിക്കുന്നതിനിടയിൽ മരച്ചില്ല ഒടിഞ്ഞ് യുവാവ് താഴേക്ക് വീഴുകയായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം കുമ്പംപാറയിലുള്ള ഏലത്തോട്ടത്തിലെ മരത്തിൽ നിന്നും കണിക്കൊന്ന പറിക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻതന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക