കളിക്കുന്നതിനിടെ വീടിന്റെ ചുവര് ഇടിഞ്ഞുവീണു; രണ്ടു കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

തളിപ്പറമ്പ് തിരുവട്ടൂരില്‍ പഴയ പൊളിച്ചുമാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ഗുരുതരപരിക്ക്
കണ്ണൂരില്‍ പൊളിച്ചുമാറ്റുന്നതിനിടെ ഇടിഞ്ഞ വീട്/ ടെലിവിഷന്‍ ചിത്രം
കണ്ണൂരില്‍ പൊളിച്ചുമാറ്റുന്നതിനിടെ ഇടിഞ്ഞ വീട്/ ടെലിവിഷന്‍ ചിത്രം

കണ്ണൂര്‍: തളിപ്പറമ്പ് തിരുവട്ടൂരില്‍ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ഗുരുതരപരിക്ക്. അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീടിന്റെ ചുവരാണ് തകര്‍ന്നത്. അറാഫത്തിന്റെ മകന്‍ ആദില്‍, ബന്ധുവിന്റെ മകന്‍ ജെസ ഫാത്തിമ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉച്ചയോടെയായിരുന്നു അപകടം.

തൊഴിലാളികള്‍ വീടിനകത്ത് നിന്ന് പുറത്ത് ആരുമില്ലെന്ന ധാരണയില്‍ ചുവര് തള്ളിയിടുകയായിരുന്നു. ഈ സമയത്ത് പുറത്ത് അഞ്ച് കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ ദേഹത്താണ് ചുവര് പതിച്ചത്. മൂന്ന് കുട്ടികള്‍ ഓടി മാറിയതിനാല്‍ അവര്‍ക്ക് സാരമായി പരിക്കേറ്റില്ല. 

രണ്ടുകുട്ടികള്‍ മണ്ണിനും കല്ലിലും ഇടയില്‍പ്പെട്ടുപോയി. ജെസ ഫാത്തിമയുടെ പരിക്ക് അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു പരിക്കേറ്റവര്‍ പരിയാരം മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് ആര്‍ഡിഒ സ്ഥലത്തെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com