കൊച്ചിയിൽ നവജാത ശിശുവിന് വാക്സിൻ മാറി നൽകി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പരാതി

വാക്സിൻ മാറി നൽകിയെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: നവജാത ശിശുവിന് വാക്സിൻ മാറി നൽകിയെന്ന് പരാതി. ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കുട്ടിക്ക് വാക്സിൻ മാറി നൽകിയത്. ബിസിജി കുത്തിവെപ്പെടുക്കാൻ കൊണ്ടുവന്ന കുഞ്ഞിന് നൽകിയത് ആറ് ആഴ്ചയ്ക്കുശേഷം നൽകേണ്ട കുത്തിവയ്പ്പാണെന്നാണ് പരാതിയിൽ പറയുന്നത്. 

വാക്സിൻ മാറി നൽകിയെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അനാസ്ഥയ്ക്കെതിരെ ആരോഗ്യമന്ത്രിക്കും പൊലീസിനും കുടുംബം പരാതി നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com