കോടനാട് കിണറ്റില്‍ വീണ് കാട്ടാന ചരിഞ്ഞു, ഡിഎഫ്ഒ എത്താതെ ജഡം പുറത്തെടുക്കാന്‍ അനുവദിക്കില്ല; പ്രതിഷേധവുമായി നാട്ടുകാര്‍

കോടനാട് താണിപ്പാറയില്‍ കിണറ്റില്‍ വീണ് കാട്ടാന ചരിഞ്ഞ നിലയില്‍
കാട്ടാന കിണറ്റില്‍ വീണ് ചരിഞ്ഞനിലയില്‍, സ്‌ക്രീന്‍ഷോട്ട്‌
കാട്ടാന കിണറ്റില്‍ വീണ് ചരിഞ്ഞനിലയില്‍, സ്‌ക്രീന്‍ഷോട്ട്‌

കൊച്ചി: കോടനാട് താണിപ്പാറയില്‍ കിണറ്റില്‍ വീണ് കാട്ടാന ചരിഞ്ഞ നിലയില്‍. ഡിഎഫ്ഒ എത്താതെ ജഡം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. രാവിലെയാണ് കാട്ടാന വീണ കാര്യം നാട്ടുകാര്‍ അറിഞ്ഞത്. ഇതിനെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും അതിനോടകം തന്നെ ആന ചരിഞ്ഞിരുന്നു. 

ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശത്ത് കൂടുതല്‍ കാട്ടാനകള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഡിഎഫ്ഒ എത്തി ഇതില്‍ ഉറപ്പ് നല്‍കാതെ, ജഡം പുറത്തെടുക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com