ടൂ വീലറിര്‍ രണ്ടിലധികം പേരുണ്ടെങ്കില്‍ 1000, മൊബൈല്‍ ഉപയോഗിച്ചാല്‍ 5000, മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10000 രൂപ; 20 മുതല്‍ ക്യാമറകള്‍ വഴി പിഴ

വ്യാഴാഴ്ച മുതല്‍  ഡ്രൈവിങ് ലൈസന്‍സുകള്‍ പിവിസി കാര്‍ഡിലേക്ക് മാറും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: റോഡ് സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. തുടര്‍ നിയമ ലംഘനങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടിയും സ്വീകരിക്കും.

വ്യാഴാഴ്ച മുതല്‍ 14 ജില്ലകളിലായി 675 എഐ ക്യാമറകള്‍വഴി പിഴയിട്ടു തുടങ്ങും. അന്നുമുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ പിവിസി കാര്‍ഡിലേക്ക് മാറും. ഇത് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റുമായി ബന്ധിപ്പിക്കും. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍  കാര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകും. 

പിഴ ഇങ്ങനെ

ഹെല്‍മറ്റില്ലാത്ത യാത്ര - 500 രൂപ
രണ്ടാംതവണ - 1000രൂപ
ലൈസന്‍സില്ലാതെയുള്ള യാത്ര -5000രൂപ
ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം - 2000രൂപ
അമിതവേഗം - 2000രൂപ
മദ്യപിച്ച് വാഹനമോടിച്ചാല്‍ - ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ
രണ്ടാംതവണ - രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ
ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ - മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000രൂപ
രണ്ടാംതവണ - മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ
ഇരുചക്ര വാഹനത്തില്‍ രണ്ടില്‍  കൂടുതല്‍ പേരുണ്ടെങ്കില്‍ - 1000രൂപ
സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ -500രൂപ
ആവര്‍ത്തിച്ചാല്‍ - 1000രൂപ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com