വന്ദേഭാരത് മം​ഗളൂരു വരെ നീട്ടണം; ട്രെയിൻ ആരുടെയും തറവാട്ടു സ്വത്തല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി; സ്വാ​ഗതം ചെയ്ത് ശശി തരൂർ

കർണാടകത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ടാണ് ഇപ്പോൾ കാസർകോടുവരെ പ്രഖ്യാപിച്ചത്
രാജ്മോഹൻ ഉണ്ണിത്താൻ, വന്ദേഭാരത് ട്രെയിൻ
രാജ്മോഹൻ ഉണ്ണിത്താൻ, വന്ദേഭാരത് ട്രെയിൻ

കാസർകോട്: വന്ദേഭാരത് ട്രെയിൻ സർവീസ് മം​ഗളൂരു വരെ നീട്ടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിന്റെ അവസാനം കണ്ണൂരല്ല, കേരളത്തിന്റെ അവസാനം കാസർകോടുമല്ല തലപ്പാടിയാണ്. കേരളത്തിലെ എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കണം. അതുകൊണ്ട് ഈ ട്രെയിൻ മം​ഗളൂരു വരെ നീട്ടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. വന്ദേഭാരത് ട്രെയിൻ കാസർകോട് എത്തിയപ്പോൾ സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഈ ട്രെയിൻ മം​ഗളൂരു വരെ നീട്ടിയിരിക്കും.  കർണാടകത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ടാണ് ഇപ്പോൾ കാസർകോടുവരെ പ്രഖ്യാപിച്ചത്. വന്ദേഭാരത് കാസർകോടു വരെ നീട്ടിയത് നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ്. പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും ചെന്നൈയിലെ റെയിൽവേ ജനറൽ മാനേജർക്കുമെല്ലാം ഈ ആവശ്യം ചൂണ്ടിക്കാട്ടി താൻ കത്തയച്ചിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. 

വന്ദേഭാരത് ആരുടേയും തറവാട്ടു സ്വത്തല്ല. കഴിഞ്ഞ ബജറ്റു സമ്മേളനത്തിലാണ് ഇന്ത്യയിൽ 400 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുന്ന വിവരം റെയിൽവേ മന്ത്രി പാർലമെന്റിൽ പ്രസ്താവിച്ചത്. ആ സമ്മേളനത്തിൽ പ്രസം​ഗിക്കാൻ അവസരം കിട്ടിയപ്പോൾ, വന്ദേഭാരത് ട്രെയിനിൽ പത്തെണ്ണം കേരളത്തിന് വേണമെന്ന് താൻ ആവശ്യപ്പെട്ടു. അപ്പോൾ ചിലർ  പരിഹസിച്ചു. എന്നാൽ 400 ട്രെയിനുകൾ ആരംഭിക്കുമ്പോൾ പത്തെണ്ണം കേരളത്തിന് അർഹതപ്പെട്ടതാണെന്നാണ് താൻ ചൂണ്ടിക്കാട്ടിയതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനെ സ്വാ​ഗതം ചെയ്ത് ശശി തരൂർ എംപി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് തിരുവനന്തപുരത്ത് നിന്നുള്ള വന്ദേഭാരത് ആദ്യ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നു. വികസനം രാഷ്ട്രീയത്തിന് അതീതമാകണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com