'ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുകൾ ഇനി ഇല്ല', ഏഴിലധികം സുരക്ഷാ ഫീച്ചറുകൾ; സ്മാർട്ട് കാർഡ് ഉദ്ഘാടനം ഇന്ന് 

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസുകൾ സ്മാർട്ട് കാർഡ് രൂപത്തിൽ നൽകുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസുകൾ സ്മാർട്ട് കാർഡ് രൂപത്തിൽ നൽകുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും. പേപ്പറിൽ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് നൽകുന്ന രീതിക്ക് പകരമാണ് സ്മാർട്ട് കാർ‍ഡ് നൽകാനുള്ള തീരുമാനം.

ഏഴിലധികം സുരക്ഷാ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസ് അവതരിപ്പിക്കാൻ പോകുന്നത്.
സീരിയൽ നമ്പർ, യുവി എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്‌സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂആർ കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷാ ഫീച്ചറുകളാണ് കേരളം നൽകുന്ന പുതിയ ലൈസൻസ് കാർഡിൽ ഉണ്ടാവുക.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.  ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായി സമീപ ഭാവിയിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും കാർഡ് രൂപത്തിലേക്ക് മാറുമെന്നാണ് സൂചന. മറ്റ് പല സംസ്ഥാനങ്ങളും ഇതും കാർഡ് രൂപത്തിലാണ് നൽകുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com