ട്രെയിൻ തീവയ്പ്: ഷാ​റൂ​ഖ് ​സെ​യ്ഫി​യു​ടെ പി​താ​വി​നെ​ ചോ​ദ്യം ചെയ്യാൻ എ​ൻഐ​എ 

ഡ​ൽ​ഹി ശാ​ഹീ​ൻ​ബാ​ഗ് സ്വ​ദേ​ശിയായ ഫ​ക്രു​ദ്ദീ​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി
ഷാ​റൂ​ഖ് ​സെ​യ്ഫി​യെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ/ ചിത്രം: പിടിഐ
ഷാ​റൂ​ഖ് ​സെ​യ്ഫി​യെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ/ ചിത്രം: പിടിഐ

കോ​ഴി​ക്കോ​ട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസ് പ്ര​തി ഷാ​റൂ​ഖ് ​സെ​യ്ഫി​യു​ടെ പി​താ​വി​നെ​ ചോ​ദ്യം ചെ​യ്യാ​ൻ എ​ൻഐ​എ. ഡ​ൽ​ഹി ശാ​ഹീ​ൻ​ബാ​ഗ് സ്വ​ദേ​ശിയായ ഫ​ക്രു​ദ്ദീ​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യെന്നാണ് വിവരം. കൊ​ച്ചി ഓ​ഫി​സി​ൽ എ​ത്താ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഷാ​റൂ​ഖ് സെ​യ്ഫി അ​റ​സ്റ്റി​ലാ​യ​തി​നു​ പി​ന്നാ​ലെ കേ​ര​ള പൊ​ലീ​സും ഡ​ൽ​ഹി സ്​​പെ​ഷ​ൽ പൊ​ലീ​സും ഫ​ക്രു​ദ്ദീ​ൻ അ​ട​ക്ക​മു​ള്ള​വ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ചോദ്യം ചെയ്യാനുള്ള തീരുമാനം. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് എൻഐഎ കൊച്ചി യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്ര​ത്യേ​ക കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ഷാ​റൂ​ഖ് സെ​യ്ഫി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നും എൻഐഎ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചനയും ആസൂത്രണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും. 

​ഏ​പ്രി​ൽ ര​ണ്ടിനാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ തീവയ്പുണ്ടായത്. അക്രമി പെട്രോൾ യാത്രക്കാർക്കു നേരെ ഒഴിച്ചു തീവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ യാത്രക്കാരിൽ മൂന്നു പേരെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. സംഭവം നടന്നതിന്റെ മൂന്നാം ദിവസം മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽനിന്ന് ഷാറൂഖ് സെയ്ഫിയെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്ര​തി​ക്കെ​തി​രെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട​ൽ നി​യ​മ​ത്തി​ലെ (യുഎ​പിഎ) 16ാം വ​കു​പ്പ് ചു​മത്തി. ഇ​തോ​ടെ കേ​സ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നി​ന്ന് ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com