'ജോണിച്ചേട്ടാ, ഇതിനു ഞാൻ പണിതരും'; കുരുക്കാൻ ശ്രമിച്ചതെന്ന് ജോണി, കൈയക്ഷരത്തിൽ സംശയം

കുടുംബ യൂണിറ്റിലെ തർക്കമാണ് തന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്തെഴുതാൻ പ്രേരണയായതെന്നു സംശയിക്കുന്നതായി കത്തിൽ പേരുള്ള ജോണി ജോസഫ്
ജോണി ജോസഫ് മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
ജോണി ജോസഫ് മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

കൊച്ചി: കുടുംബ യൂണിറ്റിലെ തർക്കമാണ് തന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്തെഴുതാൻ പ്രേരണയായതെന്നു സംശയിക്കുന്നതായി കത്തിൽ പേരുള്ള ജോണി ജോസഫ്. ആരാണ് കത്ത് എഴുതിയത് എന്ന സംശയം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് ജോണി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

കുടുംബ യൂണിറ്റിൽ തർക്കമുണ്ടായപ്പോൾ, ജോണിച്ചേട്ടാ പണി തരും എന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു. അതിനു മുമ്പും ഇയാളുമായി പ്രശ്നമുണ്ടായിരുന്നെന്ന് ജോണി പറഞ്ഞു.

കത്തിൽ തന്റെ പേരും ഫോൺ നമ്പറുമാണ് വച്ചിട്ടുള്ളത്. ഈ നമ്പർ താൻ കുറെക്കാലമായി ഉപയോ​ഗിക്കുന്നില്ല. പൊലീസിനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. താൻ ആർക്കും ഇതുവരെ പോസ്റ്റ് കാർഡിൽ കത്ത് എഴുതിയിട്ടില്ല. കൈയക്ഷരവും പൊലീസിനെ കാണിച്ചെന്ന് ജോണി പറഞ്ഞു.

സംശയിക്കുന്നയാളുടെ കൈയക്ഷരം തന്നെയാണ് കത്തിലുള്ളതെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് ജോണി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com