വന്ദേഭാരത് ഉദ്ഘാടനം, ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം; ക്രമീകരണം ഇങ്ങനെ 

വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നും നാളെയും വിവിധ ട്രെയി‍ൻ സർവീസുകളിൽ മാറ്റം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നും നാളെയും വിവിധ ട്രെയി‍ൻ സർവീസുകളിൽ മാറ്റം. ‍
ഇന്ന് മംഗളൂരു– തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16630), ചെന്നൈ– തിരുവനന്തപുരം മെയിൽ (12623),  മധുര– തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) എന്നിവ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും.

ഇന്നും നാളെയും കൊല്ലം– തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ (06423) കഴക്കൂട്ടത്തും നാഗർകോവിൽ– കൊച്ചുവേളി എക്സ്പ്രസ് സ്പെഷൽ ‌(06430) നേമത്തും സർവീസ് അവസാനിപ്പിക്കും.തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തിരുവനന്തപുരം– മംഗളൂരു മലബാർ എക്സ്പ്രസ് (16629) വൈകിട്ട് 6.45നും തിരുവനന്തപുരം– ചെന്നൈ മെയിൽ ഉച്ചകഴിഞ്ഞു 3.05നും കൊച്ചുവേളിയിൽ നിന്നാകും പുറപ്പെടുക.

ഇന്നും നാളെയും തിരുവനന്തപുരം– കൊല്ലം അൺറിസർവ്ഡ് സ്പെഷൽ (06424) വൈകിട്ട് 6.19നു കഴക്കൂട്ടത്തുനിന്നു പുറപ്പെടും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കൊച്ചുവേളി– നാഗർകോവിൽ എക്സ്പ്രസ് സ്പെഷൽ (06429) ഉച്ചയ്ക്ക് 2.30ന് നെയ്യാറ്റിൻകരയിൽനിന്നാകും പുറപ്പെടുക.നാളത്തെ തിരുവനന്തപുരം– സിൽച്ചാർ അരോണയ് വീക്കിലി എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി വൈകിട്ട് 6.25ന് ആകും പുറപ്പെടുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com